'കൃത്രിമം കണ്ടെത്തിയാല്‍ കണ്ണടയ്ക്കണോ?'; വിശദീകരണംനല്‍കാന്‍ വി.സിമാർക്ക് സമയം നീട്ടിനല്‍കി ഹൈക്കോടതി


പ്രതീകാത്മക ചിത്രം | Photo-PTI

കൊച്ചി: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാലാവധി നീട്ടിനല്‍കി ഹൈക്കോടതി. നോട്ടീസിനെതിരേ വി.സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ഇതിനായി ഏഴാം തീയതി വരെ സമയം നല്‍കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഹൈക്കോടതി നടപടി. തിങ്കളാഴ്ച അഞ്ചുമണിവരെയാണ് ചാന്‍സലര്‍ സമയം അനുവദിച്ചിരുന്നത്. ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കേരള- ഫിഷറീസ് സര്‍വ്വകലാശാല വി.സിമാര്‍ നിലവില്‍ നോട്ടീസിന് വിശദീകരണം നല്‍കിയിട്ടുണ്ട്.

യു.ജി.സി. ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വി.സിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ 11 വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍, സര്‍വകലാശാലാ ചട്ടപ്രകാരം ചാന്‍സലര്‍ക്ക് ഇക്കാരണത്താല്‍ വി.സിമാരെ പുറത്താക്കാനാകില്ലെന്ന് കാണിച്ചാണ് ഏഴു പേര്‍ ഹൈക്കോടതിയെ സമീപിച്ചത്.



ഗവര്‍ണറെ കണ്ട് നേരിട്ട് വിശദീകരണം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സമയം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചാന്‍സലര്‍ക്ക് വിശദീകരണം നല്‍കുകയല്ലേ വേണ്ടതെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയില്‍ ഉന്നയിച്ച എതിര്‍വാദങ്ങള്‍ ചാന്‍സലറെ അറിയിക്കാനാണ് വി.സിമാരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വി.സിമാരുടെ ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ചാന്‍സലറോട് ഹൈക്കോടതി സത്യവാങ്മൂലം തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍നടപടികള്‍.

അതേസമയം, വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ കൃതൃമം കണ്ടെത്തിയാല്‍ ചാന്‍സിലര്‍ കണ്ണടയ്ക്കണോയെന്ന് ഹൈക്കോടതി ചോദിച്ചു. ചാന്‍സിലറായ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വി.സിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. കൃതൃമം കണ്ടെത്തിയാല്‍ നിയമപരമായ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നായിരുന്നു വി.സിമാരുടെ മറുപടി. വി.സിമാരെ പുറത്താക്കാന്‍ ചാന്‍സിലര്‍ക്ക് കഴിയില്ലെന്നും വാദിച്ചു.

യു.ജി.സി. നിയമങ്ങള്‍ പാലിക്കാതെയുള്ള എല്ലാ വി.സി. നിയമനങ്ങളും അസ്ഥിരപ്പെടുത്തുന്ന സുപ്രീംകോടതി വിധിയും വിധി ചൂണ്ടിക്കാട്ടിയുള്ള വി.സിയുടെ നടപടിയുമാണ് കോടതിയുടെ മുന്നിലുള്ളത്. സര്‍വകലാശാല നിയമങ്ങള്‍ പ്രകാരം ചാന്‍സിലര്‍ക്ക് വി.സിമാരെ പുറത്താക്കാന്‍ കഴിയില്ലെന്ന നിയമപ്രശ്‌നമാണ് കോടതി പരിഗണിക്കുക. അതില്‍ വിശദമായ വാദംകേട്ട ശേഷമേ കോടതി ഉത്തരവുണ്ടാവുകയുള്ളൂ. ഈ സാഹചര്യത്തില്‍ ചാന്‍സലര്‍ക്ക് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ കോടതി അന്തിമതീരുമാനത്തിലേക്ക് കടക്കുകയുള്ളൂ.

കോടതിയില്‍ വി.സിമാര്‍ ഉയര്‍ത്തിയ വാദമെല്ലാം ചാന്‍സിലറോട് ആവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. എതിര്‍പ്പുകള്‍ എല്ലാം ചാന്‍സിലറോട് പറഞ്ഞ ശേഷം, അദ്ദേഹം അതിലൊരു തീരുമാനം എടുക്കട്ടെ എന്നാണ് കോടതി നിലപാട്. അതേസമയം, ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വി.സിമാരെ പുറത്താക്കിക്കൊണ്ടുള്ള ഒരു തീരുമാനവും നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് എടുക്കാന്‍ സാധിക്കില്ല.

Content Highlights: High court gives more time to VCs to give explanation on Chancellor governor notice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented