അതിജീവിതകള്‍ നേരിടുന്ന പീഡകള്‍ വിവരാണതീതം, മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി


കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന മാനസികപീഡകളാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പീഡനത്തിനിരയാകുന്നവര്‍ കടന്നുപോകുന്ന ദുരിതങ്ങള്‍ വിവരിച്ചത്.

നേരിട്ട ദുരിതങ്ങള്‍ പങ്കുവെയ്ക്കുന്നതിന് പോലും പലപ്പോഴും കഴിയാതെ വരുന്നു. ശരീരത്തിനേല്‍ക്കുന്ന പീഡനങ്ങള്‍ക്കപ്പുറം സമൂഹത്തില്‍നിന്നുള്ള പരിഹാസവും ദുഷ്‌പേരുമൊക്കെ അവരെ വേട്ടയാടുകയാണ്. അതിജീവിത അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴവും സങ്കീര്‍ണതയുമൊന്നും വിവരിക്കാനാകുന്നതല്ല.

'എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുണ്ടായത്, ഇപ്പോള്‍ അവശേഷിക്കുന്നത് പുറന്തോട് മാത്രമാണ്' ഒരു അതിജീവിതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അത്രയേറെയാണ് അവരുടെ വിഷാദം. ഈ ദുരിതാവസ്ഥയില്‍നിന്ന് പുറത്തുകടക്കാനായില്ലെങ്കില്‍ പഴയ ജീവതത്തിലേക്ക് ഒരിക്കലും മടങ്ങിയെത്താനാകില്ല. ആവശ്യമായ പരിചരണവും പിന്തുണയും അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവേകപൂര്‍വവും ആദരവോടെയും പരിഗണിക്കുമെന്നും അവര്‍ പറയുന്നത് വിശ്വാസിക്കുമെന്നുമുള്ള ഉറപ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.

പരാതി ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യം വരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. അതിജീവിതകളുടെ സംരക്ഷണത്തിനായി കോടതി നേരത്തെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെല്ലാം അംഗീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.

അതിജീവിതകളെ സഹായിക്കാനായി രൂപീകരിച്ച വണ്‍സ്റ്റോപ്പ് സെന്റര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിം റൈറ്റസ് സെന്റര്‍(വി.ആര്‍സി.) സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച വിക്ടിം ലെയ്‌സണ്‍ ഓഫീസര്‍ എന്നിവയുടെ സേവനം കാര്യക്ഷമമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കോടതി നല്‍കിയ നിര്‍ദേശങ്ങള്‍...

* ലൈംഗികാതിക്രത്തിന് ഇരയാകുന്നവര്‍ക്ക് പരാതിയുന്നയിക്കാനുള്ള ടോള്‍ഫ്രീ നമ്പര്‍ 112 തുടര്‍ച്ചയായി പ്രസിദ്ധീകരിക്കണം.
* ലൈംഗികാതിക്രമത്തിനിരയാകുന്നര്‍ ഈ നമ്പരിലും പോലീസ് കണ്‍ട്രോള്‍റൂം നമ്പറായ 100-ലും പരാതിയുന്നയിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
* ഇത്തരം കോളുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രവര്‍ത്തിപരിചയമുള്ള ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കണം. കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ എല്ലാ സഹായവും ലഭ്യമാക്കണം
* ടോള്‍ ഫ്രീ നമ്പറില്‍ വിളി വന്നാല്‍ ഉടനെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറണം. അവര്‍ അതിജീവിതയെ ഉടന്‍ നേരിട്ട് ബന്ധപ്പെടണം.
* അതിജീവിതയുടെ വീട്ടില്‍വെച്ചോ അതല്ലെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് വെച്ചോ മാത്രമെ മൊഴി രേഖപ്പെടുത്താവു. മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒപ്പം രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടെന്നത് കഴിവതും ഉറപ്പാക്കണം.
* വിക്ടിം ലെയ്‌സണ് ഓഫീസറുടെ സഹായവും ഉടന്‍ ലഭ്യമാക്കണം. അവര്‍ ഉടന്‍ അതിജീവിതയെ ബന്ധപ്പെടണം
* വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍, വി.ആര്‍.സി.എന്നിവയുടെ നമ്പറും നല്കണം
* അതിജീവിത സാധാരണ ജിവതത്തിലേയ്ക്ക് മടങ്ങിയെത്തുംവരെ ആവശ്യമായ എല്ലാ സഹായവും ലഭ്യാക്കണം
* രഹസ്യ മൊഴി നല്കുന്നതിലടക്കം ആവശ്യമായ സഹായവും ലഭ്യമാക്കണം

തുടര്‍ നടപടികള്‍ക്കായി ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു

Content Highlights: high court given guidelines to resolve rape case survivors harassment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented