ഡോ.ഗോപിനാഥ് രവീന്ദ്രൻ | ചിത്രം: മാതൃഭൂമി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ആശ്വാസമേകി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയിരിക്കുന്നത്. ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം.
ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. സെര്‍ച്ച് കമ്മറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരാകരിച്ചത്.
നിയമപരമായി സാധുതയുള്ള നിയമനമാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റേതെന്നാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്. എ.ജി., സര്‍ക്കാര്‍ എന്നിവര്‍ നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
ഹര്‍ജി കോടതിയിലിരിക്കെ കണ്ണൂര്‍ വി.സി. നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഒരു വാര്‍ത്താക്കുറിപ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ ചാന്‍സലര്‍ കോടതിയില്‍ പറഞ്ഞത് മാത്രമാണ് കോടതി മുഖവിലയ്ക്കെടുത്തിട്ടുള്ളത്.
Content Highlights: High Court Division Bench upholds appointment of Kannur VC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..