സി.എം. രവീന്ദ്രൻ | Photo: Mathrubhumi
കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലില്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സി എം രവീന്ദ്രന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന ഇഡി വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ ഇ.ഡി കൂടുതല്‍ സമയം തടഞ്ഞുവെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. ചോദ്യംചെയ്യുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി അപക്വമാണെന്നും നിലനില്‍ക്കുന്നതല്ലെന്നും എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റും വാദിച്ചു. ഇരുപക്ഷത്തിന്റെ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി വിധിപറയാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ രവീന്ദ്രന്‍ ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു.
content highlights: High court dismisses CM Raveendran's plea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..