പിഎസ്‌സി റാങ്ക് പട്ടിക നീട്ടൽ: ഹെെക്കോടതിക്കും ട്രിബ്യൂണലിനും ഇടപെടാമെന്ന് സുപ്രീം കോടതി


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

ന്യൂഡൽഹി: കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചന അധികാരമാണെന്നും അതിൽ കോടതിക്കും ട്രിബ്യൂണലിനും ഇടപെടാൻ കഴിയില്ലെന്നുമുള്ള പിഎസ്‌സിയുടെ വാദം സുപ്രീം കോടതി തള്ളി. വിവിധ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ 2017-ലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. റാങ്ക് പട്ടിക നീട്ടുന്നതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ മാത്രമേ കോടതികൾക്കും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനും ഇടപെടാൻ കഴിയുകയുള്ളു എന്ന പിഎസ്‌സിയുടെ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.

ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, കൃഷ്‌ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ജൂണിൽ 30-ന് കാലാവധി കഴിയാറായ വിവിധ റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു. സർക്കാർ നൽകിയ മറ്റൊരു ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31-നും 2017 ജൂൺ 29-നും ഇടയിൽ കാലാവധി കഴിയുന്ന റാങ്ക് പട്ടികളുടെ കാലാവധി ആറ് മാസം കൂടി നീട്ടാൻ പിഎസ്‌സി തീരുമാനിച്ചിരുന്നു.

എന്നാൽ ആദ്യം കാലാവധി നീട്ടിയ പട്ടികയിൽ ഉള്ളവർക്ക് രണ്ടാമത്തെ നീട്ടലിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും പിഎസ്‌സി വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ നാലര വർഷം കഴിയാത്ത എല്ലാ പട്ടികയിൽ ഉള്ളവർക്കും രണ്ടാമത് പട്ടിക നീട്ടാൻ എടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന് എതിരെ പിഎസ്‌സി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സുപ്രീം കോടതി ഉത്തരവോടെ 2017-ൽ രണ്ടാമതും കാലാവധി നീട്ടാത്ത ലിസ്റ്റിലെ ചില ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചേക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ പറഞ്ഞു.

പിഎസ്‌സിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി, വിവിധ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ പി.എൻ. രവീന്ദ്രൻ, പി.വി. സുരേന്ദ്രനാഥ്‌, അഭിഭാഷകരായ റോമി ചാക്കോ, റോയി എബ്രഹാം, സുൽഫിക്കർ അലി, പി.എസ്. സുധീർ, ജയ്‌മോൻ ആൻഡ്രൂസ് എന്നിവർ ഹാജരായി.

Content Highlights: high court and tribunal can interefere in psc rank list extension says supreme court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented