ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi
കൊച്ചി: സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍നിന്ന് ചാന്‍സലര്‍ക്കെതിരേ വിമര്‍ശനമുണ്ടായത്.
സര്‍വകലാശാല സെനറ്റിനേയും കോടതി വിമര്‍ശിച്ചു. പുതിയ വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് മനസിലാകുന്നതെന്നാണ് സെനറ്റ് അംഗങ്ങളോടുള്ള കോടതിയുടെ വിമര്‍ശനം. പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ് അംഗങ്ങളേയും ഉടന്‍ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവെച്ചു. എന്നാല്‍ അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളു. മറ്റൊരു കക്ഷിയും അതേക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്നൊരു വിമര്‍ശനം കൂടി ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. ചാന്‍സലറുടെ നടപടിക്കെതിരേയുള്ള ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.
Content Highlights: high court against chancellor arif muhammed khan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..