പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക്. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്.
തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായും മറ്റു നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും. നേതൃമാറ്റത്തിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ ഇതിനാണ് മുന്‍ഗണന.
നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ തോല്‍വിക്ക് കാരണമെന്ന പ്രചാരണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.
ഇതിനിടെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയും തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും.
ഇതെല്ലാം പരിഗണിച്ചാകും കേരളത്തിലെ പാര്‍ട്ടിയില്‍ ഒരു പുനഃസംഘടന നടത്തുക. പൊട്ടിത്തെറികളില്ലാതെ സാവകാശത്തോടെ പാര്‍ട്ടിയെ പടുത്തുയര്‍ത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..