റോഡ് കുഴിയാക്കിയിടാന്‍ എന്തിനാണ് എന്‍ജിനീയര്‍മാര്‍?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി


ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയടക്കല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ എന്തിനാണ് എന്‍ജിനീയര്‍മാരെന്ന് ഹൈക്കോടതി ചോദിച്ചു. എന്‍ജിനീയര്‍മാര്‍ എന്ത് ജോലിയാണ് ചെയ്യുന്നത്. അവരിപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോയെന്നും ഹൈക്കോടതി ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ച കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയടക്കല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് പുതുക്കി പണിയുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആലുവ- മൂന്നാര്‍ റോഡ് മൂന്ന് വരിയാക്കി പുതുക്കി പണിയുമെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കേസ് പരിഗണിക്കവെ ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണാണ് കുഞ്ഞുമുഹമ്മദ് എന്നയാല്‍ മരിച്ചതെന്ന മധ്യമവാര്‍ത്ത സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിഷേധിച്ചു. കുഴിയില്‍ വീണത് കൊണ്ടല്ല അദ്ദേഹം മരിച്ചതെന്നും കുഞ്ഞുമുഹമ്മദിന് ഷുഗര്‍ കുറഞ്ഞതിനാല്‍ കുഴഞ്ഞു വീഴുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. മരണ ശേഷം പോലീസ് കുഞ്ഞുമുഹമ്മദിന്റെ മകന്റെ മൊഴിയെടുത്തിരുന്നു. ഇതില്‍ ഷുഗര്‍ കുറഞ്ഞത് കൊണ്ട് കുഴഞ്ഞുവീഴുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ്ടും മൊഴിയെടുക്കാന്‍ പോയപ്പോള്‍ പരാതിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 20-ന് ആയിരുന്നു കുഞ്ഞുമഹുമ്മദ് കുഴിയില്‍ വീണത്. തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമുഹമ്മദ് വിവിധ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കുഞ്ഞുഹമ്മദ് മരിച്ചതോടെ വലിയ പ്രതിഷേധമായിരുന്നു സ്ഥലത്തുണ്ടായത്. തുടര്‍ന്നായിരുന്ന കേസ് അടിയന്തരമായി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

Content Highlights: Higcourt Against Government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented