പി.ജയരാജന്‍ ആഹ്വാനം ചെയ്തു; ബലിയിടുന്നവര്‍ക്ക് സഹായവുമായി സി.പി.എം സന്നദ്ധ സംഘടനയിറങ്ങി


കണ്ണൂരിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ പയ്യാന്പലത്ത് വ്യാഴാഴ്ച സംഘടന സഹായകേന്ദ്രം തുറന്നു.

പി.ജയരാജൻ,പയ്യാമ്പലത്ത് ഐ.ആർ.പി.സി ഒരുക്കിയ സഹായ കേന്ദ്രം

കണ്ണൂര്‍: സി.പി.എമ്മിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.ആര്‍.പി.സി. (ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍) ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് സഹായവുമായി എത്തി.

കണ്ണൂരിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ പയ്യാന്പലത്ത് വ്യാഴാഴ്ച സംഘടന സഹായകേന്ദ്രം തുറന്നു. ഇവിടെനിന്ന് ലഘുഭക്ഷണവും വെള്ളവും നല്‍കി. ഐ.ആര്‍.പി.സി.യുടെ ഉപദേശകസമിതി ചെയര്‍മാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനാണ്. കര്‍ക്കടകവാവുബലി ചടങ്ങുകള്‍ക്ക് സഹായവുമായി ഇറങ്ങണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. പിതൃസ്മരണയില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ഇത്തരം ഇടങ്ങള്‍ ഭീകരമുഖങ്ങള്‍ മറച്ചുവെച്ച് സേവനത്തിന്റെ മുഖംമൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നുമായിരുന്നു ജയരാജന്‍ പോസ്റ്റില്‍ പറഞ്ഞത്. പാര്‍ട്ടിക്കകത്തും പുറത്തും ജയരാജന്റെ പോസ്റ്റ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ഏറ്റുപറച്ചില്‍ പ്രായശ്ചിത്തം -ബി.ജെ.പി.

കണ്ണൂര്‍: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനിറങ്ങാന്‍ അനുയായികളെ ആഹ്വാനംചെയ്ത സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന പ്രായശ്ചിത്തമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്. നേരത്തേ ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും സംഘടിപ്പിച്ചയാളാണ് പി.ജയരാജന്‍. ആര്‍.എസ്.എസിനെ അനുകരിച്ച് ശാഖയും റൂട്ടുമാര്‍ച്ചും സംഘടിപ്പിച്ചു.

ഇതെല്ലാം ഒരുവര്‍ഷംകൊണ്ടുതന്നെ ജയരാജനും അനുയായികളും നിര്‍ത്തി. എന്നാല്‍ പിതൃതര്‍പ്പണം നടത്താനുള്ള തീരുമാനം ജയരാജന്‍തന്നെ മുന്‍കൈയെടുത്ത് എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തണം.

പിതൃക്കളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടി കൂടിയാണ് ജയരാജന്റേത്. ആളുകള്‍ മരിച്ചാലും തിരഞ്ഞെടുപ്പുകളില്‍ മുടങ്ങാതെ അവരുടെ വോട്ട് ചെയ്യുന്ന പാരമ്പര്യം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാത്രം അവകാശപ്പെട്ടതാണ്. ജയരാജന്റെ നിലപാട് പൊതുസമൂഹത്തില്‍ ചര്‍ച്ചയായിട്ടും സി.പി.എം. നേതൃത്വം കാണിക്കുന്ന മൗനം സംശയാസ്പദമാണ് -അദ്ദേഹം പറഞ്ഞു.


Content Highlights: Helping hand by IRPC for Karkkadaka Vavu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented