ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ ഇന്ന് മരണം ആറായി


കണ്ണൂർ നിടുമ്പോയിൽ പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കാണാതായ ചന്ദ്രന്റെ വീടിരുന്ന സ്ഥലം. ഫോട്ടോ - റിദിൻ ദാമു|മാതൃഭൂമി

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ആറ് മരണം. ഇതോടെ ആകെ മരണം 12 ആയി. കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടര വയസ്സുകാരി നുമ തസ്‌ലിനും വെള്ളറ കോളനിയിലെ രാജേഷുമാണ് മരിച്ച മറ്റ് രണ്ടുപേര്‍.

ഇന്നലെയാണ് ഉരുള്‍പൊട്ടലില്‍ വെള്ളറയില്‍ മണ്ണാലി ചന്ദ്രനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. ഇന്ന് പകല്‍ മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.

നെടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകളാണ് മരിച്ച രണ്ടരവയസ്സുകാരി നുമ തസ്‌ലിന്‍. വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിനു പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോകുകയായിരുന്നു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.

കോട്ടയം കൂട്ടിക്കലില്‍ സ്വദേശി റിയാസാണ് മരിച്ച മറ്റൊരാള്‍. പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ റിയാസിന്റെ(47) മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കിട്ടിയത്. ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്ന് നൂറു മീറ്റര്‍ മാറിയുള്ള സ്ഥലത്ത് ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒഴുകി വരുന്ന സാധനങ്ങള്‍ പിടിക്കാനായാണ് റിയാസും സുഹൃത്തുക്കളും വെള്ളത്തിലിറങ്ങിയത്. നീന്തല്‍ അറിയാമായിരുന്നെങ്കിലും കൈ തളര്‍ന്നുപോയതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടുപോയതാവാമെന്നാണ് കരുതുന്നത്. കയര്‍ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയകരമായില്ല.

കോതമംഗലം കുട്ടംപുഴയില്‍ വനത്തിനുള്ളില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാട്ടില്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയ കര്‍ഷകന്‍ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് തിരച്ചിലില്‍ കണ്ടെത്തിയത്. മരത്തിന്റെ ചില്ല തലയില്‍ വീണാണ് പൗലോസ് മരിച്ചത് എന്നാണ് വിവരം.

Content Highlights: Heavy rains wreak havoc in Kerala; 6 killed

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented