തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടി, പുഴകള്‍ കരകവിഞ്ഞു, റോഡുകള്‍ തകര്‍ന്നു. ജനവാസ മേഖല വെള്ളത്തിലായി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. 12 പേരെ കാണാതായി. ഇടുക്കി കൊക്കയാറില്‍ ഉരുള്‍ പൊട്ടി ഏഴ് പേരെ കാണാതായി. 

മഴക്കെടുതി സംബന്ധിച്ച തത്സമയ വിവരങ്ങള്‍ അറിയാം..