കൊല്ലം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഇന്ന് ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Content Highlights: Heavy rainfall to continue in South Kerala