തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായി കെ.എസ്.ഡി.എം.എ അറിയിച്ചു. 

മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. മലയോര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: Heavy rain to continue in Kerala