കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ്, അയ്മനം, കുമരകം പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയില്‍


കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നപ്പോൾ.

കുമരകം: കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ തിരുവാര്‍പ്പ്, അയ്മനം, കുമരകം പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയില്‍. കിഴക്കന്‍ പ്രദേശങ്ങളിലെ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറിത്തുടങ്ങി. തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറി. കുമരകം പഞ്ചായത്തിലും സ്ഥിതി ഇത് തന്നെ.

കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ കവലയില്‍ വെള്ളംകയറി. അയ്മനം ഗ്രാമപ്പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒളശ്ശ പാലത്തിന് സാമാന്തരമായ താത്കാലിക ബണ്ട് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹന യാത്രക്കാര്‍ക്ക് പരിപ്പ്-ചേനപ്പാടി വഴിയോ, പരിപ്പ്-പുലിക്കുട്ടിശ്ശേരി വഴിയോ സമാന്തര പാതയായി ഉപയോഗിക്കാം. തിരുവാര്‍പ്പ്, കുമരകം ഗ്രാമപ്പഞ്ചായത്തുകളില്‍ ഗതാഗത തടസ്സങ്ങളില്ല. താത്കാലിക ബണ്ട് യന്ത്രസഹായത്തില്‍ പൊളിച്ചുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിച്ചു.

തിരുവാര്‍പ്പ് പഞ്ചായത്തിന്റെ പകുതിയോളം പ്രദേശങ്ങള്‍ വെള്ളത്തിലായി. താമരശേരി, മാധവശേരി കോളനികള്‍ പൂര്‍ണമായും വെള്ളത്തിലായി. ഗവ. യു.പി. സ്‌കൂളില്‍ ഒരുക്യാമ്പ് തുറന്നു. ആറ് കുടുംബത്തിലെ 15 പേര്‍ ക്യാമ്പിലെത്തി. മഴ വീണ്ടും ശക്തമായാല്‍ അഞ്ചോളം ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ പറഞ്ഞു.

കോട്ടയം കല്ലുപുരയ്ക്കല്‍ - 15 ല്‍ കടവ് റോഡില്‍ വെള്ളം കയറിയപ്പോള്‍.

പുലിക്കുട്ടിശ്ശേരി, പെരുവനം കോളനി, തുമ്പലശേരി കോളനി എന്നീ പ്രദേശങ്ങളില്‍ വെള്ളംകയറി. കൃഷി ഇല്ലാതിരുന്ന ഇരവീശ്വരം പാടശേഖരത്തിന്റെ ഷട്ടര്‍ അടച്ച് മോട്ടോര്‍ പ്രവര്‍ത്തിച്ചുവരുന്നു. പുറം ബണ്ടില്‍ താമസിക്കുന്ന 700 -ഓളം കുടുംബങ്ങളില്‍ വെള്ളംകയറാതിരിക്കാന്‍ വേണ്ടിയാണ് മോട്ടോര്‍ തറകള്‍ സജ്ജമാക്കിയത്. മൂന്ന് ക്യാമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സജ്ജമാക്കിയെന്ന് പ്രസിഡന്റ് സബിത പ്രേംജി പറഞ്ഞു.

താഴ്ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഭയാനകമായ സാഹചര്യം നിലവിലില്ലെന്നും ആവശ്യമെങ്കില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചതായും വൈസ് പ്രസിഡന്റ് വി.കെ. ജോഷി പറഞ്ഞു.


Content Highlights: Heavy rain kottayam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented