തെന്മലയില്‍ ജീപ്പ് മഴവെള്ളപ്പാച്ചിലില്‍പെട്ടു; നാട്ടുകാരും ബസ് ജീവനക്കാരും രക്ഷകരായി | വീഡിയോ


മുരുകന്‍ തെന്‍മല

ജീപ്പ് അപകടത്തിൽപ്പെടുന്ന ദൃശ്യം

തെന്മല: റോസ്മലയില്‍ വിനോദസഞ്ചാരത്തിന് പോയവരുടെ ജീപ്പ് മഴവെള്ളപ്പാച്ചിലില്‍പെട്ടു. നാട്ടുകാര്‍ വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളായ രാജ്കുമാര്‍, രഞ്ജു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ജീപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇരുവര്‍ക്കും ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ബുധാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ റസീക്ക് പറഞ്ഞത് -'കഴിഞ്ഞദിവസം വൈകിട്ട് റോസ്മലയിലേക്കുള്ള സര്‍വീസ് നടത്തി തിരിച്ച് ആര്യങ്കാവിലേക്ക് വരികയായിരുന്നു. പെട്ടെന്നാണ് റോസ്മല വലിയചപ്പാത്തില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ അപകടാവസ്ഥ മനസ്സിലാക്കി ബസ്സ് നിര്‍ത്തിയിട്ടു. രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ഒഴുക്ക് കുറഞ്ഞില്ല. റോസ്മലയില്‍ നിന്നെത്തിയ നിരവധി ഇരുചക്രയാത്രക്കാരായ സഞ്ചാരികളും കുടുങ്ങി. ഇതിലൊരാളുടെ സഹായത്തോടെ ചപ്പാത്തിലെ ആഴം പരിശോധിച്ചു. അപകടാവസ്ഥയില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ബസ് ചപ്പാത്ത് കടത്തുകയായിരുന്നു.

ചപ്പാത്ത് കടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുചക്രവാഹനങ്ങളിലെ യുവാക്കളും ബൈക്കുകള്‍ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതിനുശേഷം ബസ്സില്‍കയറിയിരുന്നു. അതേസമയം അപകടാവസ്ഥ മനസ്സിലാക്കാതെ പിന്നിലെത്തിയ ജീപ്പ് പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഈ ജീപ്പിലാണ് രാജ്കുമാറും, രഞ്ജുവും ഉണ്ടായിരുന്നത്.

കുറച്ചുദൂരം ഒഴുകിയ ജീപ്പ് ഒരു പാറയിലും മരത്തടിയില്‍ ഇടിച്ചുനില്‍ക്കുകയിരുന്നു. ഇതോടെ റോസ്മലയില്‍നിന്നുള്ള സക്കറിയ, രാജേഷ് ഉള്‍പ്പടെയുള്ള പതിനഞ്ചോളം പേരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി.വലിയ വടം എറിഞ്ഞുകൊടുത്തു യാത്രക്കാരെ വലിച്ചുകയറ്റുകയായിരുന്നു. കനത്തമഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. ജീപ്പ് ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ടു. ഇവരെ ഇതേ ബസില്‍തന്നെ ആര്യങ്കാവ് ഡിപ്പോയില്‍ എത്തിക്കുകയും സമീപത്തെ സെന്റ് മേരിസ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.

content highlights: Heavy rain, Jeep flowed away at Rosemala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented