ജലനിരപ്പുയർന്ന പമ്പ| Image Courtesy: Mathrubhumi news screengrab
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മഴ തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കമെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റാന്നി പെരുനാട് അരിയാഞ്ഞിലി മണല്‍ റോഡില്‍ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടന്‍പാറയില്‍നിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ബുധനാഴ്ച രാത്രി മുതല്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പയാറിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. പമ്പയില്‍ നേരത്തെ തന്നെ അപകടനിലയ്ക്ക് മുകളിലായിരുന്നു ജലനിരപ്പ്. ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
Content Highlights: heavy rain in pathanamthitta, waterlevel in rivers increases
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..