നീലഗിരിയില്‍ കനത്തമഴ തുടരുന്നു; 13 വീടുകള്‍ തകര്‍ന്നു


നീലഗിരിയിൽ വിവിധയിടങ്ങളിലായി തകർന്ന വീടുകൾ

ഗൂഡല്ലൂര്‍: നീലഗിരിയില്‍ കനത്തമഴയെത്തുടര്‍ന്ന് 13 വീടുകള്‍ തകര്‍ന്നു കൂനൂര്‍ഭാഗത്ത് നാലു വീടുകളും പന്തല്ലൂരിലും കോത്തഗിരിയിലും ഓരോ വീടും ഊട്ടിയില്‍ രണ്ടുവീടുകളും തകര്‍ന്നു. കുന്ത മേഖലയിലും ഗാന്ധിപുരം, കാക്കച്ചി, മേല്‍ ഭാരതി നഗര്‍, കേത്തി, ഇടപ്പള്ളി, കന്നിമാരിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളിലുമായി പത്തുവീടുകള്‍ക്കും കേടുപറ്റി.

ഒരു വീടിന്റെ ഒരുഭാഗം മഴയില്‍ മുഴുവനായി തകര്‍ന്നു. അഡീഷണല്‍ കളക്ടര്‍ ഭൂഷണ്‍ കുമാര്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതബാധിതര്‍ക്ക് അടിയന്തര ദുരിതാശ്വാസസഹായം വിതരണംചെയ്തു.മണ്‍സൂണ്‍ ശക്തമായി തുടരുന്നതുമൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വ്യാപകമായിമഴയാണ്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു, അവിടവിടെയായി മണ്ണൊലിപ്പുമുണ്ടായി. ഞായറാഴ്ചയും ഊട്ടി, കൂനൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍, മഞ്ചൂര്‍, പന്തലൂര്‍, ദേവാല തുടങ്ങിയയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും ഗൂഡല്ലൂരും പന്തല്ലൂരും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പകല്‍ മഴ മുഴുവനായി മാറിനിന്നു.

കുനൂരിലെ ഗ്ലെന്‍ഡേല്‍, ഉളിക്കല്‍, ജിംഖാന ഭാഗങ്ങളില്‍ നിര്‍ത്താതെപെയ്ത മഴയില്‍ മരങ്ങള്‍ റോഡിലേക്ക് വീണതോടെ കൂനുര്‍-മേട്ടുപ്പാളയം റോഡില്‍ അര്‍ധരാത്രി ഗതാഗതം സ്തംഭിച്ചു. ഊട്ടി-കോത്തഗിരി റോഡ് മൈനാല ഭാഗത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഊട്ടി കൊടപ്പമ്മണ്ട് കനാല്‍ കളക്ടര്‍ എസ്.പി. അമൃത് സന്ദര്‍ശിച്ചു. കൂനൂര്‍ സ്റ്റാന്‍സ് സ്‌കൂളിന് സമീപം തടയണയുടെ ഭിത്തി തകര്‍ന്നു.

നീലഗിരിയില്‍ കനത്തമഴയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് 14 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഊട്ടിയിലെ തമിഴ്‌നാട് ഗസ്റ്റ് ഹൗസില്‍ സജ്ജരാണ്.

അത്യാഹിതമുണ്ടായാല്‍ നീലഗിരി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ 1077 എന്ന നമ്പറിലോ 0423-2442344 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Content Highlights: heavy rain, damages in rain, neelagiri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented