മൂന്നാമതും ഉരുൾപൊട്ടിയതായി സംശയം; കോട്ടയത്ത് ശക്തമായ മഴ തുടരുന്നു, ലക്ഷങ്ങളുടെ നാശനഷ്ടം


റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ നിലയിൽ

കോട്ടയം: കോട്ടയത്ത് മലയോര മേഖലയിൽ വീണ്ടും ശക്തമായ മഴ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നിലവ് മേൽഗാവ് മേഖലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മേച്ചാലിൽ ഉരുൾപൊട്ടിയതായാണ് സംശയം. കഴിഞ്ഞ ദിവസം മൂന്നിലവിലും എരുമേലിയിലും ഉരുൾപൊട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഉരുൾപൊട്ടിയതായി സംശയം.

മൂന്നിലവിലും കിഴക്കൻ മേഖലയിലും ഉണ്ടായ ശക്തമായ മഴയാണ് നാശനഷ്ടങ്ങൾക്ക് കാരണം. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രിയാത്രാ നിരോധനം അടക്കം കര്‍ശന നിർദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ഈരാറ്റുപേട്ടയിലെ കടകളിൽ വെള്ളം കയറി. വാകക്കാട് മേഖലയിൽ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകുന്നു. മണിമലയാറ്റിൽ ജലനിരപ്പുയർന്നതോടെ മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. പുല്ലകയാറിന് കുറുകെയുള്ള കൂട്ടിക്കൽ ചപ്പാത്തും വെള്ളത്തിനടിയിലായി.

മേലുകാവിലും സമാന സാഹചര്യമാണുള്ളത്. പലയിടത്തും റോഡുകൾ തകർന്നും മണ്ണിടിച്ചിലിലും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിന് പോയി കുടുങ്ങിയ വിനോദ സഞ്ചാരികളെ സർക്കാർ യു.പി. സ്കൂളിൽ താമസിപ്പിച്ചിരിക്കുകയാണ്. 25 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിനെത്തുടർന്ന് കുടുങ്ങിയത്. ഉരുൾപൊട്ടലിലും ശക്തമായ മഴയിലും ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.

Content Highlights: heavy rain in kottayam - update

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented