കൊച്ചിയെ മുക്കി ദുരിതപ്പെയ്ത്ത്; അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ സ്തംഭിച്ച് നഗരം


നഗരത്തിന്റെ ഏകദേശം എല്ലാ ഭാഗവും മുങ്ങുന്ന അവസ്ഥയുണ്ടായി.

കനത്ത മഴയെ തുടർന്ന്‌ വെള്ളത്തിലായ എറണാകുളം കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡ്‌ പരിസരം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

കൊച്ചി: അത്തച്ചമയ ആഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു കൊച്ചിക്കാര്‍ തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നത്. പക്ഷെ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ തുടങ്ങിയ ദുരിതപ്പെയ്ത്ത് കൊച്ചിക്ക് സമ്മാനിച്ചത് സ്തംഭനത്തിന്റെ, ലക്ഷങ്ങളുടെ നഷ്ടത്തിന്റെ ചൊവ്വാഴ്ചയാണ്.

പെട്ടിക്കട മുതല്‍ റെയില്‍വേ ട്രാക്ക് വരെ വെള്ളത്തിനടിയിലായി. പ്രളയകാലത്തുപോലും പിടിച്ചുനിന്ന എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബസ്സുകള്‍ പൂര്‍ണമായും മാറ്റേണ്ടി വന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വക ഡിപ്പോയ്ക്കുള്ളില്‍ നിന്ന് 'വള്ളംകളി'യും അരങ്ങേറി.

വെള്ളമുയർന്ന് നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മുങ്ങുന്ന അവസ്ഥയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കുമുണ്ടായത്. മിക്കവീടുകളിലേയും വാഹനങ്ങളില്‍ വെള്ളം കയറി. കിടപ്പുമുറികളും അടുക്കളയുമെല്ലാം പൂര്‍ണമായും മുങ്ങി. വീട്ട് സാധനങ്ങള്‍ ഉപയോഗ ശൂന്യമായി. പലരും രണ്ടാം നിലയില്‍ അഭയം പ്രാപിച്ചു. ഉച്ചയോടെ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം ടൗൺ ഹാളിന്‌ മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

വേലിയേറ്റമാണ് വെള്ളം ഇറങ്ങാത്തതിന് പ്രധാന കാരണമായി പറയുന്നത്. ഓടകളും മറ്റ് ഓവുചാലുകളുമെല്ലാം പൂര്‍ണമായും അടഞ്ഞതോടെ വെള്ളത്തിന് ഒഴുകിപ്പോകാന്‍ വഴിയില്ലാതായി. സ്‌കൂളില്‍ പരീക്ഷാ ദിനമായിരുന്നിട്ടുപോലും പലര്‍ക്കും എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അവധി പ്രഖ്യാപിക്കാന്‍ പോലും സമയം ലഭിച്ചില്ല എന്നതാണ് സത്യം.

വെള്ളക്കെട്ട്‌ കാരണം കുടങ്ങിക്കിടക്കുന്ന വാഹനങ്ങൾ. എറണാകുളം നോർത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

ഓണം പ്രതീക്ഷിച്ച് കച്ചവടത്തിനെത്തിച്ച റോഡരികിലെ തുണിക്കടകളിലേക്കും മറ്റും വെള്ളം കയറിയതോടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണ് തെരുവുകളിലുണ്ടായത്. എം.ജി റോഡ്, പുല്ലേപ്പടി, കതൃക്കടവ്, കലൂര്‍, തൃപ്പൂണിത്തുറ എന്നുവേണ്ട നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെട്ടത്. പലയിടത്തും മരം വീണു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.

കനത്ത മഴയെ തുടർന്ന്‌ വെള്ളം കയറിയ എം.ജി. റോഡ്‌ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

റെയില്‍വേട്രാക്കിലേക്ക് അപകട നിലയ്ക്ക് മുകളില്‍ വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതം രാവിലെ മുതല്‍ തടസ്സപ്പെട്ടിരുന്നു. എത്തിപ്പെടാന്‍ മറ്റ് വഴിയില്ലാത്തിനാല്‍ ഹൈക്കോടതി സിറ്റിങ് പോലും മാറ്റിവെച്ചു. ഇടറോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലായതിനാല്‍ വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.

Content Highlights: Heavy Rain In Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented