മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ്/മാതൃഭൂമി
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും.
ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്.
അതിനിടെ, ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..