കോട്ടയം: കനത്ത മഴയില്‍ ദുരിതമൊഴിയാതെ വലയുകയാണ് കേരളം. തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ നിന്ന് കരകയറാനാവാെത കഷ്ടപ്പെടുകയാണ്. ചില സ്ഥലങ്ങളിലെങ്കിലും മഴയ്ക്ക് നേരിയ ശമനമുണ്ടായത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പെയ്ത മഴ സമ്മാനിച്ച ദുരിതത്തില്‍ നിന്ന് ഭൂരിഭാഗം പ്രദേശങ്ങളും മുക്തമായിട്ടില്ല. ഉരുള്‍പൊട്ടല്‍ നാശംവിതച്ച കൂട്ടക്കലില്‍ ഇപ്പോഴും മഴ പെയ്യുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഞായറാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്ന്‌ മുന്നറിയുപ്പുണ്ട്.

തത്സമയ വിവരങ്ങൾ അറിയാം...