അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


Screengrab

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുത്തൻ പുരക്കൽ സോമനും മകനുമായിരുന്നു പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്.

ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ച് രക്ഷപ്പെട്ടു. എന്നാൽ പിക്കപ്പ് വാൻ വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്. അഗളി മേഖലകളിൽ കാര്യമായ മഴയില്ല. എന്നാൽ അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസ്സഹമാകുന്നുണ്ട്. പലയിടത്തും പാലങ്ങളും ചപ്പാത്തുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented