കനത്ത മഴ തുടരുന്നു; മലയോരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം


വയനാട്, ഏറണാകുളം എന്നീ ജില്ലകളിലെയും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഏറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഇതിന് പകരമായി 21-ാം തീയതി പ്രവൃത്തി ദിനമായിരിക്കും.

വയനാട് ജില്ലയില്‍ ഇന്നലെ രാത്രിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ വയനാട്ടില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 18 ക്യാമ്പുകളിലായി 650 ഓളം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വയനാട് കളക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മൈസൂരു ജില്ലയിലെ ബീച്ചനഹള്ളി അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായിട്ടുണ്ട്. എങ്കിലും കബനി നദിയുടെ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്.

കോഴിക്കോട് ജില്ലയിലും മഴ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് തീരദേശത്ത് താമസിക്കുന്നവര്‍ക്കും നദികളോട് ചേര്‍ന്നുള്ളവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കക്കയം ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഏതുനിമിഷവും ഇതിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.

കുറ്റ്യാടി പുഴ, ഇരവഴിഞ്ഞി, ചാലിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴ ലഭിച്ച കോഴിക്കോട്ടെ മലയോരമേഖലകളും മണ്ണിടിച്ചില്‍ ഭീഷണിനേരിടുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്‌തെങ്കിലും ഇന്ന് രാവിലെ മുതല്‍ ഇടവിട്ടാണ് പലയിടത്തും മഴ പെയ്യുന്നത്. കുട്ടനാടന്‍ ജലാശയത്തിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, മഴ കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാംവിള നെല്‍കൃഷിയെയാണ് മഴ പ്രതികൂലമായി ബാധിക്കുന്നത്. കൃഷി ചെയ്ത് 40 ദിവസം മാത്രം പിന്നിട്ട നെല്‍ ചെടികളാണ് ഇവിടെയുള്ളത്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവയ്ക്ക് നാശം സംഭവിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ മഴ ശക്തമായതോടെ, അഞ്ചുവര്‍ഷത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഏറ്റവും മികച്ച തുടക്കമാണ് കേരളം അനുഭവിക്കുന്നത്. ഇതിനകം, ഇവിടെ 926 മില്ലിമീറ്റര്‍ മഴപെയ്തു. 2013-ലാണ് ഇതിനുമുമ്പ് ഇക്കാലത്ത് മികച്ച മഴ കിട്ടിയത്.

ഇനി മൂന്നുദിവസംകൂടി കനത്തമഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാതീരത്തിനടുത്ത് ന്യൂനമര്‍ദം രൂപപ്പെടാനിരിക്കുന്നു. ഇതിന്റെ സ്വാധീനംകൊണ്ട് 17 വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാല്‍ മൂന്നുദിവസമായി കേരളത്തില്‍ പരക്കെ മഴയുണ്ട്. ചൊവ്വാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറില്‍ വയനാട്ടിലെ വൈത്തിരിയിലാണ് ഏറ്റവും കൂടുതല്‍ മഴപെയ്തത്-165.6 മില്ലിമീറ്റര്‍. എറണാകുളം ജില്ലയിലെ പിറവത്ത് 105 മില്ലിമീറ്ററും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ 109 മില്ലിമീറ്ററും മഴപെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented