
തൃശ്ശൂർ കൊരട്ടി ചെറങ്ങരയിൽ ചുഴലിക്കാറ്റുണ്ടായ പ്രദേശത്ത് മറിഞ്ഞുകിടക്കന്ന ലോറി. കാറ്റടിച്ചാണ് ലോറി മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോട്ടോ: സിദ്ദിഖുൽ അക്ബർ.
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊരട്ടി മേഖലയില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം. ഞായറാഴ്ച രാത്രി വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം തുടങ്ങിയ മേഖലകളിലാണ് കാറ്റ് വീശിയത്.
മൂന്നുതവണയായാണ് കാറ്റ് വീശിയത്. വീടുകളുടെ മുകളിലെ ഷീറ്റുകളും മറ്റും തകര്‍ന്നു. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി കാറ്റടിച്ച് മറിഞ്ഞുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

രാത്രി പതിനൊന്നരയോടെയാണ് ആദ്യം കാറ്റ് വീശിയത്. പിന്നീട് 12 മണിക്കും ഒരുമണിക്കും കാറ്റ് വീശിയതായി പ്രദേശവാസികള്‍ പറയുന്നു. മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണു.

content highlights: heavy rain and storm in thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..