തീപ്പിടിത്തം;ടിന്നറുമായി വന്ന ടാങ്കര്‍ലോറി മാറ്റി, ചെറുവണ്ണൂരിൽ വൻ ദുരന്തം ഒഴിവായി


കെ.വിനീഷ്

ടാങ്കര്‍ ലോറിയില്‍നിന്ന് ടിന്നര്‍ ബാരലിലേക്ക് മാറ്റുമ്പോഴാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പറയുന്നത്. 

ചെറുവണ്ണൂർ പെയിന്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തം

ഫറോക്ക്: പെയിന്റ് നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലുണ്ടായ തീപ്പിടിത്തില്‍ വന്‍ ദുരന്തം ഒഴിവായത് ടിന്നറുമായി വന്ന ടാങ്കര്‍ ലോറി സമയോചിതമായി മാറ്റിയതിനാല്‍. തീപ്പിടിത്തം നടന്നസമയം കമ്പനിയില്‍ അസംസ്‌കൃതവസ്തുവുമായി എത്തിയതായിരുന്നു ടാങ്കര്‍ ലോറി. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് ടാങ്കര്‍ ലോറി മാറ്റിയത്. ടാങ്കര്‍ ലോറിയില്‍നിന്ന് ടിന്നര്‍ ബാരലിലേക്ക് മാറ്റുമ്പോഴാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പറയുന്നത്.

കോഴിക്കോട് ചെറുവണ്ണൂരില ടി.പി. റോഡില്‍ കാലിക്കറ്റ് ഓട്ടുകമ്പനിക്ക് സമീപത്തെ സി.ടി. ഏജന്‍സീസിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തീപ്പിടിത്തം ഉണ്ടായത്. ഗോഡൗണ്‍ ബില്‍ഡിങ് പൂര്‍ണമായും കത്തിയമര്‍ന്നു.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. തീ ആളിപ്പടരുന്നത് കണ്ട് പുറത്തേക്ക് ഓടുകയായിരുന്ന കമ്പനിയിലുണ്ടായിരുന്ന പുളിക്കല്‍ സ്വദേശി സുഹൈല്‍ (19) ന് പൊള്ളലേറ്റു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അനൂപ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഗോഡൗണിലെത്തിയ ടിന്നർ ലോറി

തീപ്പിടിത്തത്തില്‍ സമീപത്തെ പെര്‍ഫക്ട് ചെരിപ്പ് നിര്‍മാണ ക്കമ്പനിയിലേക്കും തീപടര്‍ന്നു. ഇതേത്തുടര്‍ന്ന് കമ്പനിയിലെ മെഷീന്‍, റക്‌സിന്‍ എന്നിവയും കത്തിനശിച്ചു. രാകേഷാ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

തിപ്പിടിത്തം നടന്ന കമ്പനിക്ക് സമീപത്തെ വീടുകളിലുള്ളവരെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. ഗോഡൗണിന്റെ സമീപത്തെ ഇരുനിലവീട്ടിലെ വാട്ടര്‍ടാങ്ക് കത്തിനശിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി അക്ബര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. ഉമേഷ്, ട്രാഫിക് എ.സി.പി. മാരായ കുഞ്ഞിമൊയ്തീന്‍കുട്ടി, ജോണ്‍സണ്‍, ട്രാഫിക് ഡി.സി.പി. ഡോ. ശ്രീനിവാസ്, ഫറോക്ക് എ.സി.പി. എം.എ. സിദ്ദീഖ് തുടങ്ങി ജില്ലയിലെ മുഴുവന്‍ പോലീസ് മേധാവികളും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരുകയാണ്. ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്റഫലി, റീജണല്‍ ഫയര്‍ ഓഫീസര്‍ റജീഷ്, സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നത്. രാത്രി വൈകിയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

ഗോഡൗണിലുണ്ടായ തീപ്പിടിത്തം

പെയിന്റ് ഗോഡൗണ്‍ ജനവാസകേന്ദ്രത്തിനു നടുവില്‍

ജനവാസകേന്ദ്രത്തിനു നടുവിലാണ് തീപ്പിടിത്തമുണ്ടായ ചെറുവണ്ണൂരിലെ സി.ടി. ഏജന്‍സീസ് പെയിന്റ് ഗോഡൗണ്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കറുത്ത പുക ഉയരുന്നതാണ് സമീപത്തെ വീട്ടുകാര്‍ കണ്ടത്. പിന്നീട് പൊട്ടിത്തെറിയുമുണ്ടായി. അതോടെ പലരും വീടുവിട്ട് പുറത്തിറങ്ങി.

ഗോഡൗണിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നടക്കം വന്ന ഫയര്‍ഫോഴ്‌സ് യൂണിറ്റ് വളരെ പണിപ്പെട്ടാണ് ഇവിടേക്കെത്തിയത്. നല്ലളം, ഫറോക്ക് പോലീസും ടി.പി. റോഡിലെ ഗതാഗതം നിയന്ത്രിച്ചതോടെയാണ് ഫയര്‍ യൂണിറ്റുകള്‍ക്ക് വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്താനായത്. ഫയര്‍ഫോഴ്‌സിനൊപ്പം തീയണയ്ക്കാന്‍ നാട്ടുകാരും ചേര്‍ന്നു.

ഒരുവര്‍ഷത്തിനിടെ നാലാമത്തെ തീപ്പിടിത്തം

ഒരുവര്‍ഷത്തിനിടെ ഫറോക്ക് മേഖലയിലെ നാലാമത്തെ തീപ്പിടിത്തമാണ് ചൊവാഴ്ച ചെറുവണ്ണൂരിലുണ്ടായത്. മേഖലയിലെ ആദ്യ തീപ്പിടിത്തം നടന്നത് കഴിഞ്ഞവര്‍ഷം നവംബര്‍ 27-നാണ്. ഫറോക്ക് പേട്ട തുമ്പപ്പാടത്തെ സോനാ മാര്‍ക്കറ്റിങ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ മൊത്തക്കച്ചവട കടയിലായിരുന്നു അത്.

സോനാ മാര്‍ക്കറ്റിങ് ഇലക്ട്രോണിക്‌സില്‍നിന്ന് നൂറുമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഫറോക്ക് പേട്ട സ്വദേശിയായ മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്യുന്ന പെര്‍ഫെക്ട് ഹാര്‍ഡ്വെയര്‍ ഗോഡൗണില്‍ ഡിസംബര്‍ പന്ത്രണ്ടിന് തീപ്പിടിത്തമുണ്ടായി. 2021 ഡിസംബര്‍ 28-നാണ് കൊളത്തറ റഹിമാന്‍ ബസാറിലെ ചെരുപ്പുനിര്‍മാണയൂണിറ്റിലെ വന്‍തീപ്പിടിത്തം

Content Highlights: Heavy fire in kozhikode cheruvannoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented