കേരളത്തില്‍ ആത്മഹത്യാനിരക്കും ഹൃദയാഘാതമരണങ്ങളും കൂടി; ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്


ശരണ്യാ ഭുവനേന്ദ്രന്‍

പ്രതീകാത്മക ചിത്രം | Getty Images

ന്യൂഡല്‍ഹി: ഹൃദയാഘാതമരണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2021 ല്‍ 3,872 പേരാണ് ഹൃദയാഘാതംകാരണം മരിച്ചത്. 2020 ല്‍ ഇത് 3,465 ആയിരുന്നു. ഹൃദയാഘാതമരണങ്ങളില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണ്.

മഹാരാഷ്ട്രയിലാണ് കൂടുതല്‍ - 10,489. ഗുജറാത്ത് (2,949), കര്‍ണാടകം (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാന്‍ (1,215), എന്നിവയാണ് തൊട്ടുപിന്നില്‍. എറ്റവും കുറവ് അരുണാചല്‍പ്രദേശിലാണ് -ഒമ്പത്.

ആത്മഹത്യനിരക്കും കൂടി

കേരളത്തില്‍ ആത്മഹത്യനിരക്കും വര്‍ധിച്ചു. 9549 പേരാണ് 2021 ല്‍ ആത്മഹത്യചെയ്തത്. 2020-ല്‍ ഇത് 8,500 ആയിരുന്നു. രാജ്യത്ത് ആത്മഹത്യനിരക്കില്‍ ഒരുവര്‍ഷത്തിനിടെ ഏഴ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

ആകെ 1,64,033 ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 50 ശതമാനവും മഹാരാഷ്ട്ര (22,207), തമിഴ്നാട് (18,925), മധ്യപ്രദേശ് (14,965), പശ്ചിമബംഗാള്‍ (13,500), കര്‍ണാടകം (13,056) എന്നിവിടങ്ങളിലാണ്.

ഗാര്‍ഹികപീഡനങ്ങള്‍ പെരുകി

കൊലപാതകള്‍ (മൂന്ന് ശതമാനം), തട്ടിക്കൊണ്ടുപോകല്‍ (19.9 ശതമാനം), സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ (15.3 ശതമാനം), കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ (16 ശതമാനം), മുതിര്‍ന്നവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ (5.3 ശതമാനം) തുടങ്ങിയവയില്‍ 2021-ല്‍ രാജ്യത്ത് വര്‍ധനയുണ്ടായി. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ 31.8 ശതമാനവും ഗാര്‍ഹിക പീഡനങ്ങളാണ്. പ്രതിസ്ഥാനത്ത് ഭര്‍ത്താവും ഭര്‍ത്തൃബന്ധുക്കളുമാണ്.

റോഡപകടങ്ങളില്‍ പൊലിഞ്ഞത് 1.73 ലക്ഷം ജീവന്‍

2021-ല്‍ 4.22 ലക്ഷം റോഡ് അപകടങ്ങളിലായി 1.73 ലക്ഷം പേര്‍ മരിച്ചു. 2020-നെ അപേക്ഷിച്ച് (3,68,838) റോഡപകടം 18 ശതമാനംകൂടി. ഉത്തര്‍പ്രദേശിലാണ് (24,711) ഏറ്റവും കൂടുതല്‍ മരണങ്ങള്‍. തമിഴ്നാടാണ് (16,685) തൊട്ടുപിന്നില്‍. അപകടങ്ങളില്‍ തമിഴ്നാടാണ് (57,090) മുന്നില്‍. മധ്യപ്രദേശ് (49,493), ഉത്തര്‍പ്രദേശ് (36,509), മഹാരാഷ്ട്ര (30,086), കേരളം (33,051) എന്നിവിടങ്ങളിലും റോഡപകടങ്ങള്‍ കൂടി.

Content Highlights: death, kerala, crime records bureau


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented