തിരുവനന്തപുരം മെഡിക്കൽ കോളേജ് | ഫോട്ടോ: ജി. ശിവപ്രസാദ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍(ഡി.എം.ഇ.) റംലാബീവി, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ, രണ്ട് ഹെഡ് നഴ്‌സുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. നേരത്തേ, ഡി.എം.ഇ.യുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു.
ഓഗസ്റ്റ് 21-ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്.
Content Highlights: Health workers' suspension lifted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..