
കെ സുരേന്ദ്രൻ, കെകെ ശൈലജ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കെ. സുരേന്ദ്രന് പ്രധാനമന്ത്രിക്ക് കത്തയക്കാനുള്ള സ്വതന്ത്ര്യമുണ്ട്, എന്നാല്‍ കാര്യങ്ങള്‍ പഠിച്ചിട്ടാണോ അദ്ദേഹം കത്തയച്ചതെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രന് പ്രധാനമന്ത്രിക്ക് കത്തയച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം ഗുരുതരമാണ്. കേസുകള്‍ ദിനംപ്രതി കൂടുന്നു. ഏറ്റവും കൂടുതല്‍ പോസിറ്റിവിറ്റി നിരക്കുള്ളത് കേരളത്തിലാണ്. ദേശീയ ശരാശരിയേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള ആദ്യ 20 ജില്ലകളില്‍ 12 എണ്ണം കേരളത്തിലാണ് തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കെ. സുരേന്ദ്രന് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചത്. കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ ഇടെപടല്‍ കേരളത്തില്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതിനിടെ കേരളത്തില്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച ആറ് പേരുടേയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വലിയ തോതില്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് നിഗമനംവൈറസ് അതിവേഗം പടരുന്നതിനാല്‍ കര്‍ശന ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Health minsiter KK Shailaja response over K Surendran's letter to PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..