ഡോക്ടർക്ക് എക്സ്പീരിയൻസ് കുറവ്, ആക്രമണത്തിൽ ഭയന്നു- ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാർ MLA


1 min read
Read later
Print
Share

ഡോ. വന്ദന, ആരോഗ്യമന്ത്രി വീണാ ജോർജ് | Photo: മാതൃഭൂമി

കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 'മോൾ ഹൗസ് സ‍ജൻ ആയിരുന്നു. പരിചയസമ്പത്തുണ്ടായിരുന്നില്ല. ആക്രമണം ഉണ്ടാകുമ്പോൾ മോൾ ഭയന്നിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു' മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് മോൾ കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് കൊണ്ടുവന്ന പ്രതിയാണ്. ആരോഗ്യപ്രവർത്തകരും സി.എം.ഒ. അടക്കം സ്ഥലത്തുണ്ടായിരുന്നു. മോൾ ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ മോള് ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടമാർ അറിയിച്ചിട്ടുള്ളത്'- ആരോഗ്യമന്ത്രി പറഞ്ഞു.

'മോളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ഡോക്ടർമാർ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നത് വളരെ വേദനിപ്പിക്കുന്ന സംഭവമാണ്. സംഭവത്തിൽ പോലീസുകാർ കൊണ്ടു വന്നപ്രതികളാണ്, പോലീസ് എയ്ഡ് പോസ്റ്റും ആശുപത്രിയിൽ ഉണ്ട്. എല്ലാ സുരക്ഷാക്രമീകരണങ്ങളും ഉള്ളിടത്താണ് ഒരാൾ അക്രമകാരിയാകുന്നത്. പോലീസുകാർക്കും പരിക്കേൽക്കുന്ന സംഭവം ഉണ്ടായി. ഒരു കാരണവശാലും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതാണ്' - മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ആരോഗ്യമന്ത്രി പറഞ്ഞ, മതിയായ എക്സ്പീരിയൻസ് ഇല്ല എന്നതിന് മറുപടിയുമായി ഗണേഷ് കുമാർ എം.എൽ.എ. രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസാണ് (23) ജോലിക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസുകാരായ അലക്സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Content Highlights: health minister veena george press meet dr vandana murder

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


Most Commented