അട്ടപ്പാടി: ആരോഗ്യമന്ത്രി വീണ ജോർജ് അട്ടപ്പാടി സന്ദർശിച്ചു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. രാവിലെ 9 മണിയോടെയാണ് മന്ത്രി എത്തിയത്. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. അഗളിയിലെ അംഗനവാടിയിലും ശിശുമരണം നടന്ന ഊരുകളിലും മന്ത്രി സന്ദര്‍ശനം നടത്തും.

ബോഡിചാല ഊരില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി അംഗനവാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിലവില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മന്ത്രിയുടെ സന്ദര്‍ശനം നടക്കുന്നത്. ആശുപത്രിയിലെ എല്ലാ ബ്ലോക്കുകളും മന്ത്രി പരിശോധിച്ചു. ഇവിടെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി മന്ത്രി സംസാരിച്ചു. 

ഡിഎംഒയെ പോലും വിവരമറിയിക്കാതെ അപ്രതീക്ഷിതമായാണ് ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തിയത്. അട്ടപ്പാടിയിലെ അട്ടിമറിയുടെയും അനാസ്ഥയുടെയും വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം.

Content Highlights: health minister veena george in attappadi