മന്ത്രി വീണാ ജോർജ് |ഫോട്ടോ:എ.എൻ.ഐ
തൃശ്ശൂര്‍: കോവിഡ്-ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ട്രോള്‍ പൊങ്കാല. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാര്‍ട്ടിസമ്മേളനങ്ങളും സര്‍ക്കാര്‍ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ജാഗ്രതവേണമെന്ന നിര്‍ദേശത്തിനുതാഴെ തിരുവാതിരക്കളി നടത്താമോയെന്ന ചോദ്യമാണ് ഒട്ടേറെ പ്പേരുടേത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയിട്ട പോസ്റ്റില്‍ ബുധനാഴ്ച ഉച്ചയായപ്പോഴേക്കും അയ്യായിരത്തിയഞ്ഞൂറോളം കമന്റുകളാണ് വന്നത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം, മാസ്‌ക് ധരിക്കണം, രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പുറത്തിറങ്ങരുത് തുടങ്ങിയ പൊതുനിര്‍ദേശങ്ങളാണ് മന്ത്രിയുടെ പോസ്റ്റിലുള്ളത്.
പാര്‍ട്ടിസമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുമോ എന്നാണ് ഒരാളുടെ ചോദ്യം. ഇത്തരം പോസ്റ്റുകള്‍ ഇടാതെ ഇരുന്നുകൂടെ, ആളുകളെ വിഡ്ഢിയാക്കുകയല്ലെ ഇത് തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്. പ്രവാസികളുടെ ക്വാറന്റീനെതിരേയുള്ള പരാമര്‍ശങ്ങളും ധാരാളമുണ്ട്.
കല്യാണത്തിന് തിരുവാതിരക്കളിവെച്ചാല്‍ എത്രപേര്‍ക്ക് പങ്കെടുക്കാമെന്നചോദ്യവും ചിലര്‍ ചോദിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകള്‍ വിരളമാണ്.
Content Highlights : Health Minister urges vigilance as Covid 19 Cases increasing rapidly in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..