
വീണ ജോർജ്ജ് | Photo: facebook.com|veenageorgeofficial
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ അടച്ചിടണമെന്ന് ആരോഗ്യ വകുപ്പ്.പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്റര്‍ ആകും.
പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളില്‍ അധികമുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം.
അഞ്ച് ക്ലസ്റ്ററുകളുണ്ടായാല്‍ ജില്ലാ കളക്ടര്‍മാരെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കണം.കോളേജുകള്‍ ഉള്‍പ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂര്‍ണമായ ഒരു ലോക്ഡൗണിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും അത് അവസാന മാര്‍ഗം മാത്രമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Content Highlights: health minister on covid cluster formation and measures to be taken
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..