തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും മന്ത്രി പറഞ്ഞു.
നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ. ശൈലജ ശ്രമിക്കുന്നതെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ ഇടത് നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുല്ലപ്പളളിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ചിരുന്നു.
എന്നാല്‍ താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് മുല്ലപ്പള്ളി വിശദീകരണം നല്‍കിയത്. നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോള്‍ കോവിഡ് റാണിയെന്ന പേരു നേടാനുള്ള ശ്രമത്തിലാണ്. നിപ രാജകുമാരിയെന്ന പേരില്‍ ആ പദവിക്കുവേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ നടത്തുന്നത്. പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
Content Highlights: Health Minister K K Shailaja about KPCC president Mullappally Ramachandran's remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..