ഹോട്ടലിൽ നടത്തിയ പരിശോധന
കൊച്ചി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നോർത്ത് പറവൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലെ കുമ്പാരി ഹോട്ടലിൽനിന്നാണ് അൽഫാം ഉൾപ്പെടെയുള്ള വിഭവങ്ങൾ പിടികൂടിയത്.
കഴിഞ്ഞ ദിവസം എഴുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് ദേശീയപാതയ്ക്ക് സമീപമുള്ള മജ്ലിസ് ഹോട്ടൽ നഗരസഭ അടപ്പിച്ചിരുന്നു. തലേന്ന് വേവിച്ച ഇറച്ചിവിഭവങ്ങൾ പിറ്റേന്ന് വിളമ്പരുതെന്ന് നഗരസഭ ഹോട്ടലുകൾക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഇന്ന് ഹോട്ടൽ തുറക്കും മുമ്പ് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള ഭക്ഷണം കണ്ടെത്തുകയായിരുന്നു. നിർദേശങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
അതേസമയം, നഗരസഭയുടെ അനാസ്ഥയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
Content Highlights: health department seized stale food in kumbari hotel
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..