പരിചയക്കാരെ തിരിച്ചറിഞ്ഞു, ചെറുചിരി; മുന്‍മന്ത്രി പി. തിലോത്തമന്റെ ആരോഗ്യനിലയില്‍ പുരോഗതി


പി. തിലോത്തമൻ| Photo: Mathrubhumi

ചേര്‍ത്തല: പരിചയക്കാരെ തിരിച്ചറിഞ്ഞും തമാശകളോടു ചെറുചിരിയോടെ പ്രതികരിച്ചും മുന്‍മന്ത്രിയും സി.പി.ഐ. നേതാവുമായ പി. തിലോത്തമന്‍. ഒന്‍പതുമാസമായി തുടരുന്ന ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ മാറ്റം. കാണാനെത്തുന്ന കുടുംബാംഗങ്ങളും സി.പി.ഐ. നേതാക്കളുമെല്ലാം പറയുന്ന കാര്യങ്ങളോടും തമാശകളോടും അദ്ദേഹം ചെറുതായി പ്രതികരിച്ചു തുടങ്ങിയതായി പറയുന്നു.

2021 ഓഗസ്റ്റ് 20-നാണു ഹൃദയാഘാതത്തെതുടര്‍ന്നു തിലോത്തമന്‍ ചികിത്സയിലായത്. ചേര്‍ത്തലയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായിരുന്നു ചികിത്സ. പിന്നീട്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. അവിടത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു രണ്ടുമാസമായി വീട്ടിലാണ്.

ചികിത്സയുടെ ഭാഗമായി വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നുണ്ട്. സിനിമയും കാണുന്നുണ്ട്. വീല്‍ച്ചെയറില്‍ പുറംകാഴ്ചകള്‍ കാണാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിനോടെല്ലാം ചെറുതായെങ്കിലും പ്രതികരിക്കുന്നത് ഡോക്ടര്‍മാര്‍ക്കു വലിയ പ്രതീക്ഷ നല്‍കുന്നു. ചേര്‍ത്തല അരീപ്പറമ്പിലെ വീട്ടില്‍ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം. ഭക്ഷണം ദ്രവരൂപത്തിലാണ് നല്‍കുന്നത്. ചികിത്സയിലൂടെ ചലനശേഷിയും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ്. സന്ദര്‍ശകര്‍ക്കു നിയന്ത്രണമുണ്ട്. ഭാര്യ ഉഷയും മക്കളായ അര്‍ജുനും അമൃതയുമാണു പ്രധാനമായും പരിചരിക്കുന്നത്.

Content Highlights: health condition of former minister p thilothaman improves

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented