താക്കോൽ ഭാര്യയ്ക്ക് കൈമാറി പ്രധാനാധ്യാപകൻ പടിയിറങ്ങി


പനമണ്ണ യു.പി. സ്‌കൂളിൽനിന്ന് വിരമിക്കവേ പ്രധാനാധ്യാപകൻ കെ. കൃഷ്ണലാൽ ഓഫീസ് മുറികളുടെ താക്കോൽ ഭാര്യയും പുതിയ പ്രധാനാധ്യാപികയുമായ കെ. സുജാതയ്ക്ക് കൈമാറുന്നു. സഹപ്രവർത്തകർ സമീപം

ഒറ്റപ്പാലം: മൂന്നരപ്പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിനുശേഷം പനമണ്ണ യു.പി.സ്‌കൂളില്‍ നിന്ന് വിരമിക്കുമ്പോള്‍ കോതകുറിശ്ശി ചേറമ്പറ്റക്കാവ് കൊട്ടിലിങ്കല്‍ വീട്ടില്‍ കൃഷ്ണലാല്‍ (56) ചുമതല കൈമാറിയത് ഭാര്യ കെ. സുജാത (50)യ്ക്കാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കൃഷ്ണലാല്‍ സ്‌കൂളില്‍നിന്നിറങ്ങിയപ്പോള്‍ ഭാര്യയ്ക്ക് ഓഫീസ് മുറികളുടെ താക്കോല്‍ നല്‍കി ചുമതല കൈമാറിയത് കൗതുകക്കാഴ്ചയായി.

37 വര്‍ഷം ഈ സ്‌കൂളില്‍ ശാസ്ത്രാധ്യാപകനായിരുന്നു കൃഷ്ണലാല്‍. ഒരുവര്‍ഷംമുമ്പാണ് പ്രധാനാധ്യാപകനായത്. 30 വര്‍ഷമായി ഇവിടത്തെ ഇംഗ്ലീഷ് അധ്യാപികയാണ് സുജാത. ബുധനാഴ്ചത്തെ പ്രവേശനോത്സവവും കുട്ടികളുടെ രജിസ്ട്രേഷന്‍ നടപടികളുമെല്ലാം പുതിയ പ്രധാനാധ്യാപിക സുജാതയുടെ നേതൃത്വത്തിലായിരുന്നു.

ഇവരുടെ കുടുംബത്തിനും പനമണ്ണ സ്‌കൂളുമായി അടുത്ത ബന്ധമുണ്ടെന്ന് മാനേജരും അധ്യാപകനുമായ വി. ശ്രീഹരി പറയുന്നു. കൃഷ്ണലാലിന്റെ അമ്മ കോമളവല്ലി സ്‌കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.

Content Highlights: headmaster handed the key to his wife and stepped down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented