'മത-ജീവകാരുണ്യ സംഘടനകളെ നിയന്ത്രിക്കാന്‍ ഏകീകൃത നിയമംവേണം'; കേന്ദ്രത്തോട് ഹൈക്കോടതി


കേരള ഹൈക്കോടതി | Photo: Mathrubhumi

കൊച്ചി: ജീവകാരുണ്യ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

മത-ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് പി.സോമരാജനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം മന്ത്രാലയത്തിന്റെ 2012-ലെ കണക്ക് പ്രകാരം 31,74,420 സന്നദ്ധ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ കണക്കിനേക്കാള്‍ വളരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി) എല്ലാ പൗരന്മാര്‍ക്കും അസോസിയേഷനോ യൂണിയനോ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ അത് നിയമപരമായ അംഗീകാരത്തോടെ മാത്രമേ സാധ്യമാകൂ. ജീവകാരുണ്യത്തിന്റെ മറവില്‍ വലിയ അളവിലുള്ള സമ്പത്തും സ്വത്തുക്കളും സമ്പാദിക്കുകയും ശേഖരിക്കുകയും ചെയ്യപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.

പലരീതിയിലുള്ള നിയമങ്ങള്‍ കാരണം ഇന്ത്യയിലെ ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. അതുകൊണ്ട് തന്നെ ചാരിറ്റി സംഘടനകള്‍,മതസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത കേന്ദ്ര നിയമനിര്‍മാണത്തിന്റെ സാധ്യത ആരായണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അത്തരം സംഘനടകളുടെ വരുമാനം, ചെലവ്, ഏറ്റെടുക്കല്‍, വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ടതെല്ലാം ഈ നിയമത്തില്‍ ഉള്‍ക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Content Highlights: Kerala High Court Requests Centre To Consider Enacting Law To Uniformly Regulate Religious & Charita


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented