ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കും


കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.

കൊച്ചി: സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു.

കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.



കണ്ണൂര്‍-കുറ്റിപ്പുറം, തിരുവനന്തപുരം- ചേര്‍ത്തല പാതകള്‍ ദേശീയപാത നിലവാരത്തിനുള്ള മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈവേ അതോറിറ്റി ദേശീയ പാത ഇവയുടെ ദേശീയപാത പദവി റദ്ദാക്കിയത്.

ഹൈക്കോടതി വിധിയുടെ ബലത്തില്‍ ബാറുടമകള്‍ ബാര്‍ ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വിജ്ഞാപനം വന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയുന്നത്.

ബാര്‍ ഉടമകളുടെ അപേക്ഷ പരിശോധിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ലഭിക്കുമോ എന്നറിയാനായി ഋഷിരാജ് സിംഗ് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ ബീര്‍-വൈന്‍ പാര്‍ലറുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്രഭരണപ്രദേശമായ മാഹിയിലെ 32 ബാറുകളും ഇന്നും നാളെയുമായി തുറക്കും എന്ന് ബാറുടമകള്‍ അറിയിച്ചിട്ടുണ്ട്.

ഒറ്റയടിക്ക് 32 ബാറുകള്‍ പൂട്ടിപ്പോയതോടെ മാഹിയിലെ മദ്യവ്യവസായത്തിന്റെ നട്ടെല്ലൊടിഞ്ഞിരുന്നു. മാഹിയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഉടമകള്‍ നീക്കം നടത്തിയെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അത് പരാജയപ്പെട്ടിരുന്നു. ഇതിനിടയിലാണ് കേരള ഹൈക്കോടതിയില്‍ നിന്ന് ബാറുടമകള്‍ അനൂകല വിധി നേടിയത്.

നിലവിലെ സാഹചര്യത്തില്‍ ബാറുകള്‍ തുറന്നു കൊടുക്കാതെ മറ്റൊരു വഴിയുമില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് ബാര്‍ ഉടമകള്‍ അനുകൂല വിധി നേടിക്കഴിഞ്ഞു. അത് നടപ്പാക്കുന്നത് തടയാന്‍ തങ്ങള്‍ക്കാവില്ല.

ദേശീയപാത പദവി എടുത്തു കളഞ്ഞുള്ള ദേശീയപാത അതോറിറ്റിയുടെ 2014-ലെ വിജ്ഞാപനം വിദഗ്ദ്ധമായി ഉപയോഗിച്ചാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി തേടിയത്.

ഇത്ര സുപ്രധാനമായൊരു വിജ്ഞാപനം ഹൈവേ അതോറിറ്റിയില്‍ നിന്നു വന്നിട്ടും ഇത്രകാലം അത് പുറത്തറിഞ്ഞില്ല എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന കാര്യം.

അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ മദ്യനയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇനിയെന്ത് വേണം എന്ന കാര്യത്തില്‍ എക്‌സൈസ് വകുപ്പിന് ആശയക്കുഴപ്പമുണ്ട്.

അതേസമയം രണ്ട് വര്‍ഷമായി തുടരുന്ന നിയമപ്പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍ണായക വിധി സ്വന്തമാക്കിയ ബാറുടമകള്‍ എത്രയും പെട്ടെന്ന് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പല ബാറുകളും ഇതിനോടകം അറ്റകുറ്റപ്പണി നടത്തി ലോഡിറക്കാന്‍ ആരംഭിച്ചു എന്നാണ് വിവരം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented