കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകള്‍ നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണമുണ്ടായിരുന്നു.

കോവിഡ് വ്യാപനം തുടരുന്നതിനിടയില്‍ നടത്തിയ പരീക്ഷയില്‍ ഒരു മാനദണ്ഡവും അധികൃതര്‍ പാലിച്ചിരുന്നില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പരീക്ഷകള്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Content Highlights: HC cancelled exams conducted by technical university