പിടിച്ചെടുത്ത വാഹനവും പണവും | Photo: Screengrab
മലപ്പുറം: മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. ഒരു കോടി 45 ലക്ഷം രൂപയാണ് പിടികൂടിയിരിക്കുന്നത്. എറണാകുളം സ്വദേശികളായ രണ്ട് പേരെ കസ്റ്റ്ഡിയിലെടുത്തു.
മലപ്പുറത്ത് സമീപകാലത്ത് കുഴല്‍പ്പണം വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്ന് പരിശോധനകളും കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു കോടി 46 ലക്ഷം രൂപയോളം കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്. ഒരു മാരുതി എര്‍ട്ടിക വാഹനത്തില്‍ നിര്‍മ്മിച്ച രഹസ്യ അറയിലാക്കിയാണ് പണം കടത്തിയിരുന്നത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മലപ്പുറത്ത് നാലരക്കോടിയില്‍ കൂടുതല്‍ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പടെ വലിയ രീതിയില്‍ കുഴല്‍പ്പണം മലപ്പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ മലപ്പുറത്ത് നടക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Content Highlights: Hawala money seized in Malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..