നിയമസഭയിലെ തര്‍ക്കം ജനാധിപത്യത്തിന്റെ ഭാഗം, പ്രതിപക്ഷ അംഗങ്ങളുമായി നല്ല ബന്ധം- എ.എന്‍. ഷംസീര്‍


എ.എൻ.ഷംസീർ |ഫോട്ടോ:മാതൃഭൂമി

കണ്ണൂര്‍: പ്രതിപക്ഷവുമായി സഭയില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായത് ജനാധിപത്യത്തിന്റെ ഭാഗമെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഒരു ഭരണപക്ഷ എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്‌നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീര്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കാനും അവരുടെ ഉപദേശം തേടാനുമാണ് തീരുമാനം. ആദ്യമായി സഭയിലെത്തുമ്പോള്‍ ശ്രീരാമകൃഷ്ണനും പിന്നീട് എം.ബി.ആറുമായിരുന്നു സ്പീക്കര്‍. ഇരുവരും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ സമയം അനുവദിക്കുകയും ചെയ്തവരാണ്. അതേ മാതൃക പിന്തുടരും, ഷംസീര്‍ പറഞ്ഞു.

പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണ് ഭരണത്തുടര്‍ച്ച കിട്ടിയത്. അദ്ദേഹം പാര്‍ലമെന്ററി രംഗത്ത് വളരെയധികം അനുഭസമ്പത്തുള്ള പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഉപദേശവും തേടും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് മന്ത്രിയാകുമെന്ന പ്രചരണമുണ്ടായിരുന്നല്ലോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിയാകുന്നത് സംബന്ധിച്ച് വന്നത് ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നിയമസഭയ്ക്കകത്തെ നിര്‍ണായക ശക്തിയാണ്. അംഗങ്ങളുടെ എണ്ണത്തില്‍ അവരെ കുറച്ചുകാണാന്‍ കഴിയില്ല. നിയമസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമമുണ്ടായാല്‍ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കും. അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം നോക്കാതെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന എല്ലാവരേയും ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: an shamseer, speaker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented