മാംസം ഫ്രീസറില്‍ സൂക്ഷിച്ചെന്നും പാകംചെയ്‌തെന്നും ലൈല; കഴിച്ചോയെന്ന ചോദ്യത്തിന് മറുപടിയില്ല


സി.കെ. അഭിലാല്‍| മാതൃഭൂമി ന്യൂസ് 

ലൈല (ഇൻസൈറ്റിൽ| Photo: Special arrangement), ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത് പോലീസ് നായ്ക്കൾ മണത്ത് കണ്ടെത്തിയ ഭാഗം കമ്പിപ്പാര ഉപയോഗിച്ച് പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കൊലപ്പെടുത്തിയ ശേഷം മനുഷ്യമാംസം അറുത്തെടുത്തു സൂക്ഷിച്ചുവെന്ന് പ്രതികളില്‍ ഒരാളായ ലൈല തെളിവെടുപ്പിനിടെ പോലീസിനോടു പറഞ്ഞു. മനുഷ്യമാംസം കുക്കറില്‍ വേവിച്ചുവെന്നും 10 കിലോ ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും അവര്‍ പറഞ്ഞു. മാംസം പാകം ചെയ്ത പാത്രങ്ങളും ലൈല പോലീസുകാരെ ചൂണ്ടിക്കാണിച്ചു.

നരബലിയ്ക്കിരയായ പത്മത്തെയും റോസ്‌ലിനെയും വീടിന്റെ മധ്യഭാഗത്തുള്ള മുറിയിലേക്കായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് പടിഞ്ഞാറുവശത്തുള്ള മുറിയിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ശരീരഭാഗങ്ങള്‍ അവര്‍ ജീവനോടെയിരിക്കേ തന്നെ അറുത്തുമാറ്റുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഫ്രീസറില്‍ രക്തക്കറ കണ്ടെത്തിയെന്നാണ് വിവരം.റോസ്‌ലിന്റെയും പത്മത്തിന്റെയും ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള പത്തുകിലോയോളം വരുന്ന ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നെന്നാണ് ലൈല പറഞ്ഞിരിക്കുന്നത്. രണ്ടുഘട്ടമായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇരകളുടെ മാറിടങ്ങളും ആന്തരിക അവയവങ്ങളും ഉള്‍പ്പെടെയുള്ളവ കുക്കറില്‍ പാകം ചെയ്തിരുന്നു. എന്നാല്‍ ഇത് കഴിച്ചുവോ എന്ന ചോദ്യത്തിന് ലൈല കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ പാകം ചെയ്ത മാംസം പ്രതികളില്‍ ചിലര്‍ കഴിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വീടിന് പടിഞ്ഞാറുവശത്തെ മുറിയില്‍വെച്ചായിരുന്നു റോസ്‌ലിന്റെയും പത്മത്തിന്റെയും മൃതശരീരം വെട്ടിമുറിച്ചത്. കാഴ്ചയ്ക്ക് പോസ്റ്റ് മോര്‍ട്ടം ടേബിളിന് സമാനമായിരുന്നു ഇവിടം. ഇന്നത്തെ(ശനിയാഴ്ചത്തെ) തെളിവെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു.

Content Highlights: have cooked human flesh reveals laila to police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented