തിരുവനന്തപുരം:  ബിജെപി ജില്ലാ ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചു. പാറശ്ശാല, വെള്ളറട, പൂവ്വാര്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്

ചേര്‍ത്തലയില്‍ ബിഎംഎസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തല നഗരസഭാ പരിധിയിലും ഇന്ന് ബിജെപി ഹര്‍ത്താല്‍ നടത്തുന്നുണ്ട്. കോഴിക്കോട് ഒളവണ്ണയില്‍ സിപിഎം ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഎം ഒളവണ്ണ പഞ്ചായത്തിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്.