അറസ്റ്റ് ചെയ്ത പി സി ജോർജിനെ എറണാകുളം എ ആർ ക്യാമ്പിൽ നിന്നും തിരുവന്തപുരത്തേയ്ക്കു കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി, പോലീസ് വാഹനം
തിരുവനന്തപുരം: സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ. പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം എആർ ക്യാമ്പിലാണ് പിസി ജോർജിനെ എത്തിച്ചത്. രാവിലെ പി.സി ജോർജിനെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്ന് മകൻ ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
പിസി ജോർജിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എ ആർ ക്യാമ്പിന് മുൻവശത്ത് ബിജെപി പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും മറ്റും മകൻ ഷോൺ ജോർജ് നൽകിയിരുന്നു.
അതേസമയം പി.സി ജോർജിന്റെ ജാമ്യഹർജി കേൾക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. രാവിലെ ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ സാധാരണ സമയക്രമത്തിൽ തന്നെ ഹർജി പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: hate speech - police reached at AR camp with pc george


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..