വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന, രണ്ടാഴ്ചയായി കണ്ടിട്ടില്ലെന്ന് കുടുംബം


കുട്ടിയുടെ തറവാട്ടുവീട്ടിൽ പോലീസ് പരിശോധന നടത്തുന്നു, കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യം

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഗൂഢാലോചന നടന്നതായി പോലീസ്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.

അതേസമയം, മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ തറവാട്ടു വീട്ടില്‍ പോലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ പോലീസ് സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടീനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ ഈ വീട് അടച്ചിട്ട നിലയിലാണ്.

കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും രണ്ടാഴ്ചയായി മകനേയും പേരക്കുട്ടിയേയും കണ്ടിട്ടില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനോട് പറഞ്ഞു.

കുട്ടി വിളിച്ച മുദ്രാവാക്യത്തില്‍ പ്രകോപനപരമായ രീതിയിലുള്ള വാക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലീം മതവികാരം ഇളക്കിവിട്ട് കലാപാഹ്വാനം ഇതിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതരമത വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും ജനിപ്പിക്കുന്നതാണ് സംഭവമെന്നും പോലീസ് പറയുന്നു. കുട്ടിക്ക് ഇതിന് പരിശീലനം നല്‍കിയ മുഴുവന്‍ ആളുകളേയും കണ്ടെത്തേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കേസില്‍ മൂന്നു പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

Content Highlights: hate slogans during popular front rally, police inspection

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented