തിരുവനന്തപുരം: നെടുമങ്ങാട് ബോംബേറ് കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ആര്‍സ് എസ് പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ഇയാള്‍ ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ഹര്‍ത്താല്‍ ദിനത്തിലായിരുന്നു നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു മുന്നില്‍ ബോംബേറുണ്ടായത്. അന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രകടനത്തിനിടെ ഇരു വിഭാഗവും ഏറ്റമുട്ടിയിരുന്നു. വലിയ രീതിയിലുള്ള കല്ലേറുണ്ടായി. ഈ സമയം പോലീസ് കൂടുതലുള്ള ഭാഗത്തേക്ക് ഇയാള്‍ ബോംബെറിയുകയായിരുന്നു.

ആരാണ് ബോംബെറിഞ്ഞതെന്നതിന് ഇതുവര വ്യക്തതയില്ലായിരുന്നു.നാലുതവണ ബോംബെറിയുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്.

നൂറനാട് സ്വദേശി പ്രവീണിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന്‌ പോലീസ് പറയുന്നു. പ്രവീണിന്റെ കൂടെ ആരെല്ലാം അക്രമ ദിവസം ഉണ്ടായിരുന്നുവെന്നും ആരെല്ലാം സഹായിച്ചുവെന്നും അന്വേഷിച്ചു വരുകയാണ്.

content highlights: harthal bombings, RSS Pracharak identified after analysing cctv camera