കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ  കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് റോഡ് ഉപരോധത്തില്‍ പങ്കെടുത്തത്. 

കണ്ണൂര്‍ കാല്‍ട്ടെക്‌സ്‌ ജങ്ഷനു സമീപമാണ് ഇവര്‍ റോഡ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചു. 

kannur

അതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു. സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എന്‍.ആര്‍.സിക്കും പൗരത്വനിയമഭേദഗതിക്കെതിരെയും മുദ്രാവാക്യം വിളിച്ചു കൊണ്ടുമായിരുന്നു രണ്ട് സ്ത്രീകളും പ്രതിഷേധിച്ചത്. 

content highlights: hartal sympathizers including women stages protest in kannur