വൈക്കം: സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ കല്ലേറ്. സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈക്കം താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

സിപിഎം മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.