കൊച്ചി: 2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  ഹര്‍ത്താല്‍ ദിനത്തിലുണ്ടായ നഷ്ടങ്ങള്‍ രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മാടമ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയോസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കേന്ദ്ര, സംസ്ഥാന നയങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഈ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

Content Highlights: Hartal Case; HC rejects the petition on Ramesh Chennithala