കോഴിക്കോട്: പ്രയോഗങ്ങള്‍ ഒന്നും തെറ്റായി തോന്നാത്ത ലീഗ് നേതൃത്വത്തില്‍ നിന്ന് ഇതിലും വലുതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഹരിതയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയായിരുന്ന മിന ജലീല്‍. നേതൃത്വത്തിനെതിരേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് തന്നെയാണ് ഹരിത ഉയര്‍ന്നുവന്നത്. അതുകൊണ്ട് ചോദ്യങ്ങള്‍ ഇനിയും ചോദിക്കുമെന്നും അതിന് ഭാരമാവുന്ന എല്ലാ സ്ഥാനവും വേണ്ടെന്ന് വെക്കുന്നുവെന്നും സന്ധിയില്ലാസമരം തുടരുമെന്നും മിന ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്  പി.കെ നവാസിനെതിരേ വനിതാ കമ്മീഷന് പരാതി കൊടുത്ത പത്ത് പേരില്‍ ഒരാള്‍ കൂടിയാണ് മിന ജലീല്‍.

നിങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ എന്ന് തീരുമാനിച്ച് തികച്ചും ഏകപക്ഷീയമായതും ഹരിതയുടെ ആവശ്യങ്ങളെ ഒരു തരത്തിലും പരിഗണിക്കാത്തതുമായ ഒരു പ്രസ് റിലീസ് വായിച്ചു കേള്‍പ്പിക്കുകയും ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന ഹരിതയുടെ വാദത്തിന് പുല്ലുവില പോലും നല്‍കാതെ തീരുമാനമെടുക്കുകയുമായിരുന്നു. പീറപ്പെണ്ണുങ്ങളുടെ തൊള്ള അടപ്പിക്കാന്‍ ഇത്രയൊക്കെ മതി എന്ന് കരുതീട്ടാണോ വിഷയത്തെ ലീഗ്  നേതൃത്വത്തിന് ഇത്ര നിസ്സാരമായി കാണാന്‍ സാധിച്ചതെന്ന് മിന തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ലീഗ് നേതൃത്വത്തെ തുറന്നുകാട്ടി ഹരിത നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റിന് താഴെയായി വലിയ സൈബര്‍ ആക്രമണമാണ് മിന നേരിടുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം